20.1.26

ദീപകിൻ്റെ ആത്മഹത്യ : കേസന്വേഷണം സത്യസന്ധമല്ല !

 

ദീപകിൻ്റെ ആത്മഹത്യ : കേസന്വേഷണം സത്യസന്ധമല്ല  !

....................................................---------------..

കോഴിക്കോട് ദീപക് ആത്മഹത്യ ചെയ്ത കേസിൽ ഒടുവിൽ പോലീസ് കേസ് എടുത്തു. അതും മനുഷ്യാവകാശ കമ്മീഷൻ ഇടപെട്ടതോടെ ' അതാകട്ടെ, വെറും BNS വകുപ്പ്  108  പ്രകാരം മാത്രം ! ആത്മഹത്യാ പ്രേരണ കുറ്റം മാത്രം ചാർജ്ജ് ചെയ്ത് ! Video record ചെയ്ത് പ്രചരിപ്പിച്ചതിന് കേസില്ല !  Video edit ചെയ്ത യാളിൻ്റെ പേരിൽ കേസില്ല ! video share ചെയ്ത feminists കളുടെ പേരിൽ കേസില്ല ! മാത്രവുംമല്ല, പ്രതിയെ Arrest ചെയ്യാനും പോലീസിന് ഇത് വരെ കഴിഞ്ഞിട്ടില്ല. അവർ Absconding ആണത്രേ ! ഇനി പ്രതിക്ക് മുൻകൂർ ജാമ്യം ലഭിക്കുന്നത് വരെ arrest ചെയ്യില്ല ! അതോടെ, ഒരു ദിവസം പോലും പ്രതിക്ക്  ജയിലിൽ കിടക്കേണ്ടി വരില്ല !

ചില കേസുകളിൽ മാത്രം DK ബാസു കേസിലെ സുപ്രീം കോടതി നിർദ്ദേശങ്ങൾ എല്ലാം തെറ്റിച്ച് പ്രതികളെ arrest ചെയ്യുന്ന പോലീസ് എന്താണ്   മറ്റ്  കേസുകളിൽ ഈ സമീപനം സ്വീകരിക്കുന്നത് എന്ന് ചിന്തിക്കേണ്ട വിഷയം തന്നെയാണ്   . ഈ കേസിൽ BNS 108 ന് പുറമേ,  IT Act   66E, 67, 72 A എന്നീ വകുപ്പുകൾ കൂടി നിൽക്കും . പക്ഷെ പോലിസിന് കുറച്ച് പണിയാകും. Cyber Forensic Investigation , IP address കണ്ടെത്തൽ, എന്നിവ കൂടി വേണ്ടി വരും !  IT Act തന്നെ അങ്ങ് ഒഴിവാക്കിയാൽ പിന്നെ, ആ തലവേദന ഇല്ലല്ലോ !   BNS 108 ൻ്റെ കൂടെ ,  351, 356 BNS കൂടി ചേർക്കാമായിരുന്നു.  BNS  3 (5) പ്രകാരം video edit ചെയ്തയാളും Share ചെയ്ത എല്ലാ feminists ഉം അകത്താകും !  പോലീസ് ചിന്തിച്ചതാണ് ശരി, " എന്തിന് വെറുതെ ഈ പൊല്ലാപ്പല്ലാം എടുത്ത് തലയിൽ വക്കണം.😊     Advocate 



Salil Kumar

Kozhikode

Ph:  8075113965


0 Comments:

Post a Comment

Subscribe to Post Comments [Atom]

<< Home